ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണ് പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു. സ്വാമി വിവേകാനന്ദ റോഡിനും ഇന്ദിരാനഗർ സ്റ്റേഷനുമിടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് മണിക്കൂറോളമാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. രാവിലെ 6.15 തൊട്ട് രണ്ട് മണിക്കൂർ നേരത്തേക്ക് ഇന്ദിരാനഗർ മുതൽ ചല്ലഘട്ട, ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള രണ്ട് സെഗ്‌മെൻ്റുകളിൽ മാത്രമാണ് ട്രെയിൻ സർവീസ് നടത്തിയത്.
പിന്നീട് പർപ്പിൾ ലൈനിലൂടെയുള്ള മുഴുവൻ സേവനങ്ങളും 8.05ന് പുനസ്ഥാപിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എംജി റോഡിനും ബൈയപ്പനഹള്ളിക്കും ഇടയിൽ ഫീഡർ ബസ് സർവീസ് ഏർപ്പെടുത്തിയതായും ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro services on Purple Line disrupted briefly after tree falls on track
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…