ബെംഗളൂരു: മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ. വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പർപ്പിൾ ലൈൻ (ലൈൻ 1), ഗ്രീൻ ലൈൻ (ലൈൻ 2) എന്നിവയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പുറംഭാഗത്ത് ഉയർന്ന നിലവാരമുള്ള പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഏഴ് വർഷത്തേക്ക് എക്‌സ്‌ക്ലൂസീവ് പരസ്യ അവകാശം നേടുന്നതിന് യോഗ്യതയുള്ള പരസ്യ ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചതായും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. കോർപ്പറേറ്റ് ബ്രാൻഡിംഗ് വർധിപ്പിക്കുന്നതും ഇതു വഴി ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ, ബെംഗളൂരു മെട്രോ 57 ട്രെയിൻ സെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മെട്രോ ലോഗോയ്‌ക്കൊപ്പം ട്രെയിനിൻ്റെ പുറംഭാഗത്ത് വിവിധ കോർപ്പറേറ്റ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുമാനം വർധിപ്പിക്കുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ കാരണമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തിൽ, ബിഎംആർസിഎൽ ഫെയർ ബോക്‌സ് വരുമാനത്തിൽ നിന്ന് 422 കോടി രൂപയും, ടിക്കറ്റ് ഇതര സ്രോതസ്സുകളിൽ നിന്ന് 171 കോടി രൂപ അധികവും നേടി. എന്നിരുന്നാലും, ഇതേ കാലയളവിലെ പ്രവർത്തന ചെലവ് 486 കോടി രൂപയായിരുന്നു.
TAGS: BENGALURU | NAMMA METRO
SUMMARY: Metro to introduce outdoor ads on train coaches
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…