ബെംഗളൂരു: നമ്മ മെട്രോയുടെ നിരക്ക് വർധനവിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. നിരക്ക് വർധനവ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് ബിഎംആർസിഎല്ലിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴുത്തറപ്പൻ വർധനവാണിതെന്നും, സാധാരണക്കാർക്ക് ഇത് താങ്ങാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരക്കുവർധനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ അടിയന്തരമായി പരിഹരിക്കണമെന്നും വർധനവ് കുറയ്ക്കണമെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടറോട് നിർദേശിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
നിരക്ക് വർധനയുണ്ടായതോടെ യാത്രക്കാരിൽ നിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്. ചില റൂട്ടുകളിൽ 25 ശതമാനം വർധനയുണ്ടായപ്പോൾ ചില റൂട്ടുകളിൽ 30 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. 2017ന് ശേഷമാണ് നമ്മ മെട്രോയിൽ നിരക്കു വർധനയുണ്ടായത്. പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായും മിനിമം ബാലൻസ് 50 രൂപയിൽ നിന്ന് 90 രൂപയായുമാണ് വർധിപ്പിച്ചത്.
TAGS: NAMMA METRO
SUMMARY: Siddaramiah urges bmrcl to recheck fare hike
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…