ബെംഗളൂരു: യെലഹങ്കയിൽ മെട്രോ പാത നിർമാണത്തത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർ മരിച്ചു. ബീദർ ബസവ കല്യാണ്‍ സ്വദേശി രേവണ്ണ സിദ്ധയ്യ (25) ആണ് മരിച്ചത്. കോഗിലു ക്രോസിനും റൈതാര സന്തേയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മെട്രോ പില്ലർ സി 6 ലാണ് അപകടമുണ്ടായത്. തൂണിൻ്റെ പണിയെടുക്കുന്നതിനിടെ സിദ്ധയ്യ 20-30 അടി ഉയരത്തിൽ നിന്ന് തെന്നി വീഴുകയായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.
സംഭവത്തില്‍ മെട്രോ നിര്‍മ്മാണ കമ്പനിക്കെതിരെ പരാതിയുമായി സിദ്ധയ്യയുടെ കുടുംബം രംഗത്തെത്തി. മതിയായ സുരക്ഷാ സംവിധാനമില്ലാത്ത നിർമാണമാണ് അപകടത്തിന് കാരണമെന്ന് പോലീസില്‍ നല്‍കിയ പരാതിയിൽ ആരോപിച്ചു.
<BR>
TAGS : NAMMA METRO | ACCIDENT
SUMMARY : During the construction of the metro, the engineer fell down from the pillar and met a tragic end
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…