ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നവംബർ 11 മുതൽ ശിവാജി സർക്കിളിനും ജ്യോതി കഫേയ്ക്കും ഇടയിലുള്ള റോഡിൻ്റെ ഒരു വശം 30 ദിവസത്തേക്ക് അടച്ചിടും.
ബാലേകുന്ദ്രിയിൽ നിന്ന് ശിവാജി സർക്കിൾ വഴി ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശിവാജി റോഡിൽ നിന്ന് ജ്യോതി കഫേയിലേക്കും ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലേക്കും പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും. ബാലേകുന്ദ്രിയിൽ നിന്ന് ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ട്രാഫിക് ഹെഡ് ക്വാർട്ടർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇൻഫൻട്രി റോഡിലൂടെ സെൻട്രൽ സ്ട്രീറ്റ് ജംഗ്ഷൻ വഴി ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.
ശിവാജി റോഡിൽ നിന്ന് ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക്, ശിവാജി സർക്കിളിൽ നിന്ന് വലത്തോട്ട് പോയി വെങ്കിടസ്വാമി നായിഡു റോഡ്, ബാലേകുന്ദ്രി ജംഗ്ഷൻ, ട്രാഫിക് ഹെഡ് ക്വാർട്ടർ ജംഗ്ഷൻ, ഇൻഫൻട്രി റോഡ്, സെൻട്രൽ സ്ട്രീറ്റ് ജംഗ്ഷൻ വഴി ബിഎംടിസി ബസ് സ്റ്റാൻഡിലേക്ക് കടന്നുപോകണം.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Shivajinagar road to be closed partially for one month
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…