ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ.
ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും അവിടെ നിന്നും ചെന്നൈയിലേക്കും അയച്ച ആറ് കോച്ചുകൾ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ ഞായറാഴ്ച രാത്രിയാണ് പീനിയയിൽ എത്തിച്ചത്. ട്രെയിലറുകളിൽ ഡിപ്പോയിൽ എത്തിച്ച കോച്ചുകൾ തുടർന്ന് ഇൻസ്പെക്ഷൻ ബേയിലെ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റി.
വിവിധ പരിശോധനകൾക്ക് പുറമേ മെയിൻലൈനിൽ ഡൈനാമിക് ടെസ്റ്റുകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാകും ട്രെയിൻ സർവീസിന് സജ്ജമാക്കുക. മുപ്പതിലധികം പരിശോധനകളാകും പൂർത്തിയാക്കുക. പരീക്ഷണങ്ങൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് പീനിയ ഡിപ്പോയിൽ എത്തിച്ച ട്രെയിൻ നിർമിച്ച് നൽകിയത്. ബിഎംആർസിഎല്ലിന് 36 ട്രെയിനുകൾക്കായി 216 കോച്ചുകൾ നിമിച്ച് നൽകുന്നതിനായുള്ള 1,578 കോടി രൂപയുടെ കരാർ 2019ലാണ് ഒപ്പുവെച്ചത്. മെട്രോയുടെ 73.95 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ പർപ്പിൾ ലൈൻ (ലൈൻ-1), ഗ്രീൻ ലൈൻ (ലൈൻ-2), യെല്ലോ ലൈൻ (ലൈൻ-3) എന്നിവയ്ക്കായി 216 പുതിയ കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് സിആർആർസി കോർപറേഷന് ലഭിച്ചത്.
TAGS: BENGALURU | NAMMA METRO
SUMMARY: CRRC’s Metro train prototype from China arrives for Bengaluru’s Purple Line
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…