ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കുമെന്ന് ബിഎംആർസിഎൽ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള ബ്ലു ലൈനിൻ്റെ ഒന്നാംഘട്ടമാണ് 2026 പകുതിയോടെ പ്രവർത്തനമാരംഭിക്കുക. ഔട്ടർ റിങ് റോഡ് വഴി കടന്നുപോകുന്ന ബ്ലു ലൈനിൻ്റെ ഒന്നാംഘട്ടത്തിന് 18 കിലോമീറ്റർ ആണ് നീളമെന്ന് ബിഎംആർസിഎൽ എംഡി മഹേശ്വർ റാവു പറഞ്ഞു.
നിർമാണപ്രവൃത്തികൾക്ക് വേഗം കൂട്ടുമെന്നും ബ്ലു ലൈൻ ജൂണിലോ സെപ്റ്റംബറിലോ തുറക്കാമെന്നാണ് പ്രതീക്ഷയെന്നും റാവു വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായി നിർമിക്കുന്ന ബ്ലു ലൈനിൻ്റെ ആദ്യഘട്ടത്തിൻ്റെ (ഫേസ് 2 എ) നിർമാണം 2021 ഓഗസ്റ്റിലും രണ്ടാംഘട്ടത്തിൻ്റെ (ഫേസ് 2 ബി) നിർമാണം 2022 ഫെബ്രുവരിയിലുമാണ് ആരംഭിച്ചത്. ബ്ലു ലൈനിൻ്റെ ആകെ നീളം 58.19 കിലോമീറ്റർ ആണ്. മൊത്തം 30 സ്റ്റേഷനുകളാണ് ലൈനിൽ ഉണ്ടാകുക. യെല്ലോ ലൈനിൽ സെൻട്രൽ സിൽക്ക് ബോർഡ്, പർപ്പിൾ ലൈനിൽ കെആർ പുരം, പിങ്ക് ലൈനിൽ നാഗവാര, ഓറഞ്ച് ലൈനിൽ ഹെബ്ബാൾ എന്നിവിടങ്ങളിൽ ബ്ലു ലൈനിന് ഇൻ്റർചേഞ്ചുകൾ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro to start operations on blue line next year
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…