ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം. ടിക്കറ്റ് നിരക്കിലെ അപാകതകൾ പരിഹരിച്ചതായും, നിരക്കിൽ 30 ശതമാനം ഇളവ് വരുത്തിയതായും ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് വർധനവ് പുനപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം. മെട്രോ നിരക്ക് വർധനവ് 70 ശതമാനമായി പരിമിതപ്പെടുത്തിയതായി ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ മഹേശ്വര റാവു അറിയിച്ചു. ടിക്കറ്റ് നിരക്കിൾ 100 ശതമാനം വർധനവാണ് ബിഎംആർസിഎൽ നേരത്തെ വരുത്തിയിരുന്നത്. ഇത് 70 ശതമാനമാക്കിയാണ് കുറച്ചത്.
ഇതോടെ യാത്രക്കാർ നിലവിലുള്ള ടിക്കറ്റ് നിരക്കിൽ നിന്ന് 30 ശതമാനം ഇളവ് ലഭിക്കും. എന്നാൽ അടിസ്ഥാന നിരക്കായ 10 രൂപയ്ക്കും, കൂടിയ നിരക്കായ 90 രൂപയ്ക്കും മാറ്റമില്ലാതെ തുടരും. പുതിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഫീസ് ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്‌എഫ്‌സി) ശുപാർശകൾ പുനപരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് ബിഎംആർസിഎൽ എംഡി അറിയിച്ചു. നിയമപരമായ ചട്ടങ്ങൾ ലംഘിക്കാതെ യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് എംഡി വ്യക്തമാക്കി.
TAGS: NAMMA METRO
SUMMARY: Bengaluru Namma Metro fare hike capped at 70% following directive from Karnataka CM
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില് പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില് പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില് ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില് ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന് ഡ്രൈവര് രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില് പരുക്കേറ്റ ഒരാള് കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്എൻജെപി ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല് കോളജുകളില് ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള് ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്നിന്നും ഡോക്ടർമാർ…