മെട്രോ യെല്ലോ ലൈൻ: കോച്ചുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ ആർ വി റോഡ് ബൊമ്മസാന്ദ്ര റൂട്ടിലേക്കായി പുതുതായി എത്തിയ രണ്ട് മെട്രോ കോച്ചുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു. ഈ മാസം അവസാനം മെട്രോ റെയിൽ സുരക്ഷാ കമ്മീഷനുകളുടെ പരിശോധന നടക്കും. ട്രാക്ക്, സ്റ്റേഷനുകൾ, ഫയർ സേഫ്റ്റി, സംവിധാനം എൻട്രി- എക്സിറ്റ് പോയിന്റുകൾ തുടങ്ങിയവയാണ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിക്കുന്നത്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ രണ്ടാഴ്ചക്കകം സർവീസിനുള്ള അനുമതി ലഭിക്കും. ജൂൺ അവസാനത്തോടെ പാതയിൽ സർവീസ് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസിഎല്‍ അധികൃതര്‍ പറഞ്ഞു.

യെല്ലോ ലൈൻ പ്രവർത്തനക്ഷമം ആകുന്നതോടെ തെക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര എളുപ്പമാകും. 19.15 കിലോമീറ്റർ ആണ് യെല്ലോ ലൈൻ മെട്രോയുടെ ദൂരം. പാതയുടെ നിർമ്മാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായെങ്കിലും കോച്ചുകൾ ലഭ്യമാകാത്തതിനാൽ ഉദ്ഘാടനം വൈകുകയായിരുന്നു. മൂന്നാമത്തെ മെട്രോ കോച്ച് ഒരാഴ്ചക്കകം ബെംഗളൂരുവിൽ എത്തും. കൊൽക്കത്തയിൽ നിന്നാണ് കോച്ച്  എത്തിക്കുന്നത്.
<br>
TAGS : METRO YELLOW LINE
SUMMARY : Metro Yellow Line: Safety inspection of coaches completed

Savre Digital

Recent Posts

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയില്‍

പുണെ: വനിതാ ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഓപ്പണർമാർ സ്മൃതി…

5 minutes ago

കര്‍ണാടകയിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥല പരിശോധന റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകമെന്ന് മന്ത്രി എം.ബി. പാട്ടീല്‍

ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള സ്ഥല പരിശോധന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന്…

13 minutes ago

സഞ്ചാരികളേ സ്വാഗതം… മൈസൂരു വിശേഷങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

ബെംഗളൂരു: സഞ്ചാരികള്‍ക്ക് കൊട്ടാര നഗരിയിലേക്ക് സ്വാഗതം... ഇനി മൈസൂരു വിശേഷങ്ങള്‍ വിരല്‍ തുമ്പിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ്…

25 minutes ago

സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യും

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി നിയമ ഭേദഗതി നിലവില്‍. ഇനി സ്ത്രീകള്‍ക്കും രാജ്യത്തിനും എതിരായ കുറ്റകരമായ…

35 minutes ago

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…

9 hours ago

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

9 hours ago