ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ അധിക സമയം നിന്നാൽ പിഴ ചുമത്തുമെന്ന് അറിയിച്ച് ബിഎംആർസിഎൽ. സ്റ്റേഷനിൽ അനുവദനീയമായ 20 മിനിറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്ന യാത്രക്കാരിൽ നിന്നാണ് പിഴ ഈടാക്കുക. എന്നാൽ ഇത് പുതിയ നിയമമല്ലെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഇതിനു മുമ്പും യാത്രക്കാരിൽ നിന്നും പിഴ ചുമത്തിയിരുന്നെങ്കിലും, യാത്രക്കാർ നിയമത്തെ കുറിച്ച് ബോധവാന്മാർ ആയിരുന്നില്ല. നിലവിൽ യാത്രക്കാരെ ബോധവത്കരിച്ച ശേഷം നിയമം നടപ്പാക്കാനാണ് തീരുമാനമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. നഗരത്തിൽ മെട്രോ പ്രവർത്തനം ആരംഭിച്ചതു മുതൽ ഈ നിയമം നിലവിലുണ്ട്. സ്റ്റേഷനുകളിലെ തിരക്ക് തടയുന്നതിനാണ് ഇത് നടപ്പാക്കുന്നതെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…