Categories: KERALATOP NEWS

മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

തിരുവന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗി രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്.

രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കുടുങ്ങിയതായി ആശുപത്രി അധികൃതർക്ക് അറിവുണ്ടായിരുന്നില്ല. രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളില്‍ കണ്ടത്.

തുടർന്ന് രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം.

TAGS : THIRUVANATHAPURAM | MEDICAL COLLEGE | PATIENT | LIFT
SUMMARY : Patient stuck in medical college lift; Found two days later

Savre Digital

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…

7 minutes ago

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…

36 minutes ago

ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…

51 minutes ago

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…

2 hours ago

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; ഷോക്കേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…

2 hours ago

മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ടു മരണം, പല ഇടങ്ങളിലും ശക്തമായ വെള്ളക്കെട്ട്

മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട്…

2 hours ago