തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് അഞ്ച് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. മെഡിക്കൽ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം.
രാത്രി പോസ്റ്റ്‌മോർട്ടം നടത്താൻ ആവശ്യത്തിന് അനുബന്ധ ജീവനക്കാരെ അനുവദിക്കും. ഒക്ടോബർ ഒന്നുമുതൽ മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഇതുനടപ്പാക്കാനാണ് നിർദേശം. മതിയായ ജീവനക്കാരും സൗകര്യവും ഇല്ലാത്തതാണ് രാത്രി പോസ്റ്റ്റ്മോർട്ടം ചെയ്യാനുള്ള തടസ്സമായി മെഡിക്കൽ കോളേജുകൾ ചൂണ്ടിക്കാണിച്ചിരുന്നത് .
TAGS: KERALA | MEDICAL COLLEGES
SUMMARY: Direction to medical colleges for conducting postmortem at night
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…