ബെംഗളൂരു: കർണാടകയിലെ മെഡിക്കൽ കോഴ്‌സുകളിൽ എൻആർഐ വിദ്യാർഥികൾക്കുള്ള ക്വാട്ട സീറ്റുകൾ വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. കോളേജുകൾ സ്വാശ്രയ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമാണ് തീരുമാനം.
പഞ്ചാബിലും ഹരിയാനയിലും മെഡിക്കൽ എൻആർഐ സീറ്റുകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിത്. 2025-26 അധ്യയന വർഷം മുതൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ അധിക എംബിബിഎസ് സീറ്റുകൾ അനുവദിക്കാൻ സിദ്ധരാമയ്യ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അധികമായി ലഭിക്കുന്ന സീറ്റുകളിൽ പകുതി എൻആർഐ ക്വാട്ടയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ 22 സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് 508 അധിക സീറ്റുകൾ സൃഷ്ടിച്ച് 15 ശതമാനം എൻആർഐ ക്വാട്ട ഏർപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | MEDICAL SEATS
SUMMARY: Have requested increase of NRI quota in medical courses, Karnataka Minister
ബെംഗളൂരു: ബെംഗളൂരു നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി മുംബൈയിലെ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരു ജ്ഞാനഗംഗാനഗറിൽ ശ്രീശിവ കുമാരസ്വാമി കല്യാണമണ്ഡപത്തിനടുത്തുള്ള ഗോൾഡൻ…
വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക…
ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് നടയടയ്ക്കും.…
ലഖ്നൗ: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരായ രണ്ട് ബ്രിട്ടീഷ് പൗരന്മാർ ഉത്തര്‍ പ്രദേശില്‍ സുരക്ഷാസേനയുടെ പിടിയിലായി. ഹസന് അമ്മാന്…
ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…