ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ പദ്ധതികളുടെ കരട് തയ്യാറാക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
നഴ്‌സിങ് ഹോമുകളിലെയും ആശുപത്രികളിലെയും മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നതായി അടുത്തിടെ പരാതികൾ ഉയർന്നിരുന്നു. കൂടാതെ വീടുകളിൽ ഉപയോഗിക്കുന്ന സിറിഞ്ചുകളും ബാൻഡെയ്ഡുകളും മറ്റ് മെഡിക്കൽ സാമഗ്രികളും സാധാരണ മാലിന്യങ്ങൾക്കൊപ്പമാണ് ആളുകൾ വലിച്ചെറിയുന്നത്. മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനായി സർക്കാർ നേരത്തെ തന്നെ പ്രത്യേക നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ തടാകങ്ങൾ, ടാങ്കുകൾ, നദികൾ എന്നിവ മലിനമാക്കുന്നതിനും ജലജീവികൾക്ക് ദോഷം വരുത്തുന്നതിനും കാരണമാകുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മലിനജല പ്ലാൻ്റുകൾ (എസ്ടിപി) കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
എസ്ടിപികളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഖരമാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുകുന്നത് തടയാൻ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന ഓടകൾ മഴക്കാലത്തിനുമുമ്പ് വൃത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA| WASTE| BBMP
SUMMARY: govt to have new set up for segregating bio medical waste
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…
ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…