ബെംഗളൂരു: ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രി കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയും രാജസ്ഥാൻ സ്വദേശിനിയുമായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സഹപാഠികൾ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനി രാവിലെ പ്രാക്ടിക്കൽ പരീക്ഷ എഴുതിയ ശേഷം മുറിയിലേക്ക് പോകുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തേക്ക് വരാതിരുന്നതോടെയാണ് സഹപാഠികൾ പെൺകുട്ടിയെ അന്വേഷിച്ച് മുറിയിലേക്ക് പോയത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
<br>
TAGS: MEDICAL| BENGALURU UPDATES| STUDENT
SUMMARY: medical student found dead inside hostel room
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…