ബെംഗളൂരു: വാഹനാപകടത്തില്‍ പെട്ടയാള്‍ക്ക് മെഡിക്ലെയിം റീ ഇംബേഴ്‌സ്‌മെന്റ് ആയി ലഭിക്കുന്ന തുക അപകട നഷ്ടപരിഹാര തുകയില്‍നിന്നു കുറയ്ക്കാൻ സാധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി ലഭിക്കുന്ന മെഡിക്ലെയിം ഉണ്ടെങ്കില്‍ ആ തുക കിഴിച്ച് അപകട നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ഹഞ്ചാതെ സഞ്ജീവ് കുമാർ ഉത്തരവിട്ടു.
എസ്. ഹനുമന്തപ്പ എന്നയാളുടെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഇയാളുടെ കുടുംബത്തിന് 4,93,839 രൂപയും 6 ശതമാനം വാര്‍ഷിക പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ബെഞ്ച് നിര്‍ദേശിച്ചു. മാറത്തഹള്ളിയില്‍ താമസിക്കുന്ന ഹനുമന്തപ്പ 2008 ഡിസംബര്‍ 10ന് ലെപാക്ഷിയില്‍ നിന്ന് സേവാ മന്ദിര്‍ ഗ്രാമത്തിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വന്ന ഓട്ടോറിക്ഷ ഹനുമന്തപ്പയുടെ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഹനുമന്തപ്പയ്ക്കും ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റു.
മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണിലെ സമീപിച്ചതിനെത്തുടര്‍ന്ന് ഹനുമന്തപ്പയ്ക്ക് 6,73,839 രൂപ നഷ്ടപരിഹാരം വിധിച്ചു. ഇതില്‍ ചികിത്സാ ചെലവുകള്‍ക്കായുള്ള 5,24,639 രൂപയും ഉള്‍പ്പെടുന്നുണ്ട്. ഹനുമന്തപ്പയ്ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ് ഇനത്തില്‍ 1.8 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
TAGS: BENGALURU | HIGH COURT
SUMMARY: Medical Reimbursements can be claimed under insurance cover says hc
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…
ന്യൂഡൽഹി: വാട്ട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്നാന്, റഹാനുദ്ദീന്‍, അഫ്റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില് സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…