Categories: KARNATAKATOP NEWS

മേക്കെദാട്ടു പദ്ധതി അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി തമിഴ്നാട്

ബെംഗളൂരു: കാവേരി നദിക്ക് കുറുകെ മേക്കെദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതി അനുവദിക്കില്ലെന്ന് തമിഴ്നാട് ജല വകുപ്പ് മന്ത്രി ദുരൈ മുരുകൻ. കർണാടക ഇതുവരെ അന്തിമ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം തമിഴ്നാട് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അണക്കെട്ടിലെ സംഭരണശേഷി 60 ടി.എം.സി.യാണെന്നും തമിഴ്‌നാടിന് ദോഷം വരുത്തില്ലെന്നും കർണാടക സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മേക്കേദാട്ടിൽ കാവേരിനദിയിൽ അണക്കെട്ട് നിർമിച്ച് ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നതാണ് പദ്ധതി. എന്നാൽ, നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് ആരോപിച്ച് പദ്ധതിയെ തമിഴ്‌നാട് എതിർത്തു വരുകയാണ്.

സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കർണാടകയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങളും നിയമപോരാട്ടം നടത്തുകയാണ്.

TAGS: MEKEDATU PROJECT
SUMMARY: Tamil Nadu to stop Karnataka from going ahead with Mekedatu project

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

43 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

1 hour ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

3 hours ago