Categories: CINEMATOP NEWS

മൈസൂരുവില്‍ സര്‍ദാര്‍ 2ന്റെ ചിത്രീകരണത്തിനിടെ കാര്‍ത്തിക്ക് പരുക്ക്; ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി

ബെംഗളൂരു: തമിഴ് നടൻ കാർത്തിക്ക് സിനിമാ ചിത്രീകരണത്തിനിടയിൽ പരുക്കേറ്റു. സർദാർ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാർത്തിക്ക് കാലിന് പരുക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൈസൂരുവിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച കാർത്തിക്ക് ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ 80% ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ ഉടൻ പൂർത്തിയാക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.

2024 ൽ ചിത്രീകരണം ആരംഭിച്ച രണ്ടാം ഭാഗത്തിൽ ഷൂട്ടിങിന്‍റെ മൂന്നാം ദിവസം സ്റ്റണ്ട്മാൻ ഇരുപത് മീറ്റർ ഉയരത്തിൽ നിന്ന് വീണു മരിച്ചപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
<BR>
TAGS : KARTHI | INJURED
SUMMARY : Karthik injured during the shooting of Sardaar 2 in Mysore; shooting temporarily halted

Savre Digital

Recent Posts

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

16 minutes ago

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

1 hour ago

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

2 hours ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

3 hours ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

3 hours ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…

4 hours ago