ബെംഗളൂരു : മൈസൂരുവിൽ നവംബർ 8 മുതൽ 10 വരെ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം നടത്തും. മൈസൂരു സംഗീത സുഗന്ധ എന്ന പേരിൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ 21 സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും. കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റി കൺവെൻഷൻ ഹാളിലാണ് സംഗീതോത്സവം. എട്ടിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും.
കർണാടക സംഗീതത്തിൻ്റെ ഒരു പ്രധാന കേന്ദ്രയ മൈസൂരുവിന്‍റെ സമ്പന്നമായ സംഗീത പാരമ്പര്യം ആഘോഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാചകരീതികൾ, കരകൗശല വസ്തുക്കൾ എന്നിവയെ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് മൈസൂരുവില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ഓഫ് ടൂറിസം (സൗത്ത്) റീജിയണൽ ഡയറക്ടർ ഡി. വെങ്കിടേശൻ പറഞ്ഞു. ടൂറിസം ജോയിൻ്റ് ഡയറക്ടർ എം.കെ.സവിത, കന്നഡ കൾച്ചർ ജോയിൻ്റ് ഡയറക്ടർ വി.എസ്.മല്ലികാർജുനസ്വാമി, കന്നഡ സാംസ്കാരിക വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുദർശൻ തുടങ്ങിയവർ പങ്കെടുത്തു.
<BR>
TAGS : MYSURU | ART AND CULTURE
SUMMARY : Three-day National Carnatic Music Festival in Mysuru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…