Categories: KARNATAKATOP NEWS

മൈസൂരുവിൽ പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ നിര്‍മ്മിക്കുന്നു

ബെംഗളൂരു: മൈസൂരു ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഒരുങ്ങുന്നു. 127 കോടി രൂപയില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി.

നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്താണ് 24 ഏക്കർ വിസ്തൃതില്‍ പുതിയ സ്റ്റാൻഡ്‌ ഒരുങ്ങുന്നത്. ദസറ പോലുള്ള പ്രത്യേക അവസരങ്ങളിൽ ബസ് സ്റ്റാൻഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങുന്നത്. 127 കോടി രൂപയിൽ സംസ്ഥാന സർക്കാർ 65 കോടിയും കെഎസ്ആർടിസി 14 കോടിയും സഹായധനം നൽകും. ബാക്കി തുക കർണാടക ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പപോര്ട്ടാണ് നൽകുന്നത്.
<BR>
TAGS : MYSURU
SUMMARY : New KSRTC stand being built in Mysuru

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

43 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

1 hour ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

3 hours ago