മൈസൂരുവിൽ ബൈക്കപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു : മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്ല.  ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു.പാലക്കാട് ചെർപ്പുളശ്ശേരി ചങ്കുപുതിയാറത്ത് തരകൻ ഗിരിശങ്കറിനാണ് (25) പരുക്കേറ്റത്. ഗിരിശങ്കറിനെ മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൈസൂരു–നഞ്ചൻഗുഡ് ദേശീയപാതയിലായിരുന്നു അപകടം.

ബെംഗളൂരുവിലെ ഐടി കമ്പനിയായ ഡെഡ്യൂസ് ടെക്‌നോളജീസിൽ ജിഐഎസ് അനലിസ്റ്റാണ് കാർത്തിക. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ഗിരിശങ്കർ. ഇരുവരും നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു.
<br>
TAGS : BIKE ACCIDENT | MYSURU
SUMMARY : Bike accident in Mysore; Malayali woman died

Savre Digital

Recent Posts

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…

9 minutes ago

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

1 hour ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

2 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

3 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

4 hours ago