ബെംഗളൂരു: മൈസൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ തങ്ങളകം സൈദ് ത്വാഹിറിൻ്റെയും സാജിദയുടേയും മകൻ സൈദ് ഹനിം (21) ആണ് മരിച്ചത്. ഛത്തീസ്ഗഡ് എൻഐടി വിദ്യാർഥിയായിരുന്നു.
സഹോദരൻ സൈദ് റൂഫൈക്കിനൊപ്പം ബൈക്കിൽ കോഴിക്കോട് നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടെ ഗുണ്ടൽപേട്ടയിൽ വച്ച് കഴിഞ്ഞ 9 ന് രാവിലെ പതിനൊന്നരമണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഹനിം മൈസൂരുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. സഹോദരൻ റൂഫൈക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ചെറുവണ്ണൂർ ജുമാ മസ്ജിദിൽ വ്യാഴാഴ്ച രാവിലെ ഖബറടക്കി.
<br>
TAGS : ACCIDENT
SUMMARY : A Malayali youth died in a bike accident in Mysuru
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…