ബെംഗളൂരു: മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്.
ബെംഗളുരുവിൽ ബിസിനസ്സുകാരനായ സൂഫിയെന്ന മലയാളിയെയാണ് കൊള്ളയടിച്ചത്. ഇയാളുടെ വണ്ടിയും ഒന്നരലക്ഷം രൂപയുമായി നാലംഗ കവർച്ച സംഘം കടന്നുകളഞ്ഞു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
TAGS: BENGALURU | THEFT
SUMMMARY: Malayali businessman robbed in Mysore
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ…
ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5നു നിലവിൽ വരും.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം…
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ…
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട്…
ബെംഗളൂരു: കുടക് മടിക്കേരി ചെട്ടള്ളിയിലെ ശ്രീമംഗലയില്‍ കാപ്പിത്തോട്ടത്തിൽ എട്ട് വയസ്സുള്ള ആൺകടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കെണിയിൽ കുടുങ്ങിയതിനെത്തുടർന്നുള്ള പരുക്കാണ്…