ബെംഗളൂരു: മൈസൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചു. മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിർവഹിച്ച ട്രെയിൻ ഏപ്രിൽ 4 വരെ ബെംഗളൂരു–ചെന്നൈ റൂട്ടിൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ട്രെയിനിന്റെ സമയപ്പട്ടികയ്ക്ക് കഴിഞ്ഞ ദിവസമാണു റെയിൽവേ ബോർഡ് അനുമതി നൽകിയത്.
മൈസൂരു–ചെന്നൈ വന്ദേഭാരത് (20663) രാവിലെ 6ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20നു ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ–മൈസൂരു വന്ദേഭാരത് (20644) വൈകിട്ട് 5ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.20നു മൈസൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
പുതിയ വന്ദേഭാരതിന് ബെംഗളൂരുവിൽ രണ്ടിടങ്ങളിലാണ് സ്റ്റോപ് അനുവദിച്ചത്. ബൈയ്യപ്പനഹള്ളി എസ്എംവിടിയും, കെആർ പുരത്തുമാണ് സ്റ്റോപ്പുകൾ ഉള്ളത്. മാണ്ഡ്യ, ജോലാർപേട്ട്, കാട്പാടി എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. നിലവിലോടുന്ന മൈസൂരു–ചെന്നൈ വന്ദേഭാരതിന് കെഎസ്ആർ ബെംഗളൂരു, കാട്പാടി എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്.
The post മൈസൂരു – ചെന്നൈ റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സർവീസ് ആരംഭിച്ചു appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി…
മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ്…
ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്‍റെ ഭാര്യ പദ്മാവതി കൃഷ്ണൻ (95) അന്തരിച്ചു. തൃശൂര്‍…
ബെംഗളൂരു: കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങളുടെ ഡയറക്ടർമാർക്കാണ് ഇമെയിൽ മുഖേന ബോംബ്…
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച പട്ടിക റെയില്‍വേ…