ബെംഗളൂരു: മൈസൂരു- മാനന്തവാടി റൂട്ടില്‍ അന്തര്‍സന്ത മുതല്‍ ബാവലി വരെയുള്ള ഭാഗങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം പ്രയാസകരമായി കിടക്കുന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കഹോളിക്ക് നിവേദനം നല്‍കി. എന്‍.എ. ഹാരിസ് എം.എല്‍.എ മുഖേനയാണ് നിവേദനം നല്‍കിയത്. എത്രയും പെട്ടന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എന്‍.എ. ഹാരിസ് പറഞ്ഞു.
വളരെ കാലമായി ഈ പാത പൊട്ടിപ്പെളിഞ്ഞ് ശോചനീയമായ അവസ്ഥയിലാണ്. മൈസൂരുവില്‍ നിന്നും ഹാന്റ് പോസ്റ്റ് വഴി മാനന്തവാടിയിലേക്ക് പോകുന്ന ഈ പാതയിലൂടെ ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അനവധി യാത്രക്കാര്‍ മാനന്തവാടിയിലേക്കും മാനന്തവാടിയില്‍ നിന്ന് മൈസൂരുവിലേക്കും യാത്രക്ക് തിരഞ്ഞെടുക്കുന്നത് ഈ പാതയാണ്. മാനന്തവാടിയിലേക്ക് ഏകദേശം 100 കിലോമീറ്റര്‍ ദൂരം മാത്രമുള്ള പാതയായതിനാല്‍ യാത്രക്കാരും, ചരക്ക് വാഹനങ്ങളും ഈ പാത്രയാണ് ഉപയോഗിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമാണ് ഈ പാതയിലൂടെയുള്ള സഞ്ചാരത്തിന് അനുമതിയുള്ളൂ. എങ്കിലും ഈ സമയങ്ങളില്‍ വിദ്യാര്‍ഥികളടക്കം ധാരാളം ആളുകളാണ് ഇത് വഴി കടന്നുപോകുന്നത്.വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് ഇത് വഴി സഞ്ചരിക്കാന്‍ കഴിയുന്നില്ല. അപകടങ്ങളും പതിവാണ്. നിവേദനത്തില്‍ പറഞ്ഞു.
<BR>
TAGS : MALABAR MUSLIM ASSOCIATION
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…