ബെംഗളൂരു: മൈസൂരു റോഡിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നൽകാൻ തീരുമാനവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതൽ ഔട്ടർ റിംഗ് ജംഗ്ഷൻ വരെയുള്ള കെആർഎസ് റോഡിൻ്റെ ഒരു ഭാഗത്തിന് സിദ്ധരാമയ്യ ആരോഗ്യ മാർഗ എന്ന് പേര് നൽകാനായിരുന്നു നിർദേശം.
എന്നാൽ കെആർഎസ് റോഡിന്റെ പേരുമാറ്റുന്നത് അപലപനീയമാണെന്ന് ജെഡിഎസ് വിമർശിച്ചു. നിലവിൽ സിറ്റി കോർപ്പറേഷനിൽ തിരഞ്ഞടുക്കപ്പെട്ട ബോർഡോ അംഗങ്ങളോ ഇല്ല. കോൺഗ്രസ് സർക്കാർ തന്നെ നിയമിച്ച ഉദ്യോഗസ്ഥരാണ് സിദ്ധാരമയ്യയുടെ പേരു നൽകാനുള്ള തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ പേര് റോഡിന് നൽകുന്നത് മൈസൂരുവിന്റെ ചരിത്രത്തിനോട് ചെയ്യുന്ന നീതികേട് ആണെന്നും ജെഡിഎസ് ആരോപിച്ചു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Decision to rename Mysore road after cm Siddaramiah
പാലക്കാട്: പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്മെന്റ്. ആരോപണ…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങാനില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ…
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം.…
ഇടുക്കി: ജില്ലയിൽ കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച്…
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കുട്ടി…
ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിലെ റിഥാലയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ്…