മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പെരുന്നാൾ പ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മൈസൂരു റോഡിലെ ബിബി ജംഗ്ഷനിലും ചാമരാജ്പേട്ട് ബിബിഎംപി പ്ലേ ഗ്രൗണ്ടിലുമായി 25,000-ത്തിലധികം ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത നിയന്ത്രണം.

രാവിലെ ഏഴ് മുതൽ 12 മണി വരെയാണ് നിയന്ത്രണം. മൈസൂരു റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള സിറ്റി മാർക്കറ്റ് ഫ്ലൈഓവർ (ബിജിഎസ് ഫ്ലൈഓവർ) മുതൽ ടോൾ ഗേറ്റ് ജംഗ്ഷൻ വരെ എല്ലാത്തരം വാഹനങ്ങളും നിയന്ത്രിക്കും. ടൗൺ ഹാളിൽ നിന്ന് മൈസൂരു റോഡിലേക്ക് പോകുന്നവർ, ഫ്‌ളൈ ഓവറിന് താഴെ സിർസി സർക്കിളിന് സമീപം വലത്തോട്ട് തിരിഞ്ഞ് ബിന്നിമിൽ ജംഗ്ഷൻ വഴി ഹുണസെമര ജംഗ്‌ഷൻ വഴി എംസി സർക്കിളിലേക്ക് പോകണം. ഹൊസഹള്ളി സിഗ്നലിൽ നിന്നുള്ള വാഹനങ്ങൾ കോർഡ് റോഡ് വഴി കിംകോ ജംഗ്ഷനു സമീപം മൈസൂരു റോഡിലേക്ക് പ്രവേശിക്കണം.

കെംഗേരി ഭാഗത്തുനിന്ന് മാർക്കറ്റ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിംകോ ജംഗ്ഷനു സമീപം ഇടത്തോട്ട് തിരിഞ്ഞ് കോർഡ് റോഡ് വഴി എംസി സർക്കിളിൽ നിന്ന് മാഗഡി റോഡിലേക്ക് തിരിഞ്ഞ് ബിന്നിമിൽ വഴി കടന്നുപോകണം.

The post മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള: 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…

4 minutes ago

അവധിക്കാല യാത്രാതിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…

17 minutes ago

നമ്മ മെട്രോ നിരക്ക് വർധന: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് തേജസ്വി സൂര്യ ലോക്സഭയിൽ

ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി സൂര്യ എംപി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ്…

27 minutes ago

ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ ബോംബ് ഭീഷണി ചുമരെഴുത്ത്; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിഗേഹള്ളിയിലെ ആൽഫൈൻ പിരമിഡ്…

54 minutes ago

തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…

8 hours ago

ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കും; നൈസാർ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…

8 hours ago