Categories: KARNATAKATOP NEWS

മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ. ഇത്തരം അവസരങ്ങൾ കന്നഡിഗർക്ക് നൽകണമെന്നും നടി തമന്ന മഹാരാഷ്ട്രക്കാരിയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് തമന്ന വൻ താരമായി വളർന്നതെങ്കിലും മുംബൈയിലാണ് അവർ ജനിച്ചുവളർന്നത്. കർണാടകയുടെ സാംസ്കാരിക സ്വത്വത്തെ പ്രതിനിധീകരിക്കുന്ന കമ്പനിയാണിത്. അതിനാൽ തന്നെ പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന നൽകണമായിരുന്നുവെന്ന് കർണാടക രക്ഷണ വേദികെ സംസ്ഥാന പ്രസിഡന്റ് ടി.എ നാരായണ ഗൗഡ പറഞ്ഞു.

നടി തമന്ന ഭാട്ടിയയ്ക്ക് മൈസൂർ സോപ്പിന്റെ സംസ്കാരവുമായോ, ഭാഷയുമായോ, ചരിത്രവുമായോ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ‌എസ്‌ഡി‌എൽ) കമ്പനിയെ ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടി തമന്ന ഭാട്ടിയയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തമന്നയുടെ ദേശീയതലത്തിലുള്ള പ്രതിച്ഛായ, ഡിജിറ്റൽ സാന്നിധ്യം തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പരിഗണിച്ചതെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി.

മൈസൂരു സാൻഡൽ സോപ്സ് ദേശീയതലത്തിലും ആഗോളതലത്തിലും വളരേണ്ടതുണ്ടെന്ന് മന്ത്രി പാട്ടീൽ വിശദീകരിച്ചു. കർണാടകയിൽ നിന്ന് മാത്രമായല്ല മൈസൂരു സാൻഡൽ സോപ്സിന് വരുമാനം ലഭിക്കുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം കെഎസ്ഡിഎൽ 1,785 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇതിൽ കർണാടകയുടെ വിഹിതം 18 ശതമാനമാണ്. ബാക്കി വരുമാനം ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ആകുമ്പോഴേക്കും കമ്പനിയുടെ വിറ്റുവരവ് 5,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് മന്ത്രി പാട്ടീൽ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TAMANNA BHATIA
SUMMARY: Pro kannada outfits unhappy with tamanna being appointed as brand ambassador for mysore soap

Savre Digital

Recent Posts

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

10 minutes ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

36 minutes ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

1 hour ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…

2 hours ago

മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി; മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി

ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…

2 hours ago