ബെംഗളൂരു: ബിഎസ്എൻഎൽ മൊബൈൽ ടവറിൽ നിന്ന് ഇരുമ്പ് വടി വീണ് കോളേജ് വിദ്യാർഥിനിക്ക് പരുക്ക്. കലബുർഗി ചിറ്റാപൂർ താലൂക്കിലെ ലഡ്‌ലാപുര ഗ്രാമത്തിലാണ് സംഭവം. സുമ മൽക്കണ്ടിക്കാണ് (19) പരുക്കേറ്റത്. സുമ വീടിനു മുമ്പിൽ നിൽകുമ്പോൾ ടവറിൽ നിന്ന് ഇരുമ്പ് വടി താഴേക്ക് വീഴുകയായിരുന്നു.
ഇതേത്തുടർന്ന് ബിഎസ്എൻഎൽ ജീവനക്കാരായ ഡി.എം ഫണി പ്രസാദ്, ഡിജിഎം അനന്ത്റാം ചൗധരി, എജിഎം ഗിരീഷ് മൂലഭാരതി, ജെടിഒ മുഹമ്മദ് ജാഫർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ ടവർ പ്രവർത്തനരഹിതമായതിനാൽ ഉദ്യോഗസ്ഥർ കാര്യമായി ഇവിടെ ശ്രദ്ധിച്ചിരുന്നില്ല.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് വിദ്യാർഥിനിയുടെ മാതാപിതാക്കൾ ആരോപിച്ചു. ടവറിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് നാട്ടുകാരും ആരോപിച്ചു.
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നല്‍കി. എന്നാല്‍ ചുരത്തില്‍ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പോലീസ്…
തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും…
കൊച്ചി: ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ത്തിവെച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോൾ കൂടിയ നിരക്ക് ഈടാക്കും.…
കൊല്ലം: ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. അതുല്യയെ…
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പില്‍…
ഇടുക്കി: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ…