ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിന് പത്താം ക്ലാസുകാരി ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. ബെംഗളൂരു കടുഗോഡിയിലാണ് സംഭവം.
മധ്യപ്രദേശ് സ്വദേശിനിയും സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ അവന്തിക ചൗരസ്യയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. മുൻ പരീക്ഷകളിൽ അവന്തികയുടെ മാർക്ക് തീരെ കുറവായിരുന്നു. ഇക്കാരണത്താൽ വീട്ടുകാർ പെൺകുട്ടിയോട് തുടർച്ചയായി പഠിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതയായ പെൺകുട്ടി അപ്പാർട്ട്മെന്റിന്റെ 20-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കടുഗോഡി പോലീസ് പറഞ്ഞു. വൈറ്റ്ഫീൽഡ് പ്രദേശത്തെ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാർഥിയാണ് അവന്തിക. പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടടുത്തിട്ടുണ്ട്.
TAGS: BENGALURU | SUICIDE
SUMMARY: 15-Year-Old Girl Jumps To Death From Bengaluru Building
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…