Categories: KARNATAKATOP NEWS

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനഞ്ചുകാരി ജീവനൊടുക്കി

ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് പതിനഞ്ചുകാരി ജീവനൊടുക്കി. ബീദർ കമലനഗർ താലൂക്കിലാണ് സംഭവം പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന സോണി ആണ് മരിച്ചത്. പരീക്ഷ സമയത്ത് നിരന്തരം സോണി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതേതുടർന്ന് വീട്ടുകാർ ഫോൺ വാങ്ങിവെക്കുകയും പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഫോൺ നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കൾ നൽകിയിരുന്നില്ല. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സോണിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കമലനഗർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: 15-year-old girl dies by suicide after being advised to limit mobile use

Savre Digital

Recent Posts

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കും

തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…

16 minutes ago

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…

1 hour ago

‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം’: എംവിഡി ഉദ്യോഗസ്ഥരോട് കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…

2 hours ago

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

3 hours ago

അവയവദാനത്തിലൂടെ ഷിബു അഞ്ചുപേര്‍ക്ക് പുതുജീവനേകും; ഹൃദയവുമായി എയര്‍ ആംബുലൻസ് എറണാകുളത്തേക്ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…

4 hours ago

ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരിമരുന്ന് കേസില്‍ ഫോറൻസിക് റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…

5 hours ago