LATEST NEWS

‘മൊൻത’ ചുഴലിക്കാറ്റ് തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ; ആറു മരണം, കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി

അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. ചുഴലിക്കാറ്റ് ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം. വി​ശാ​ഖ​പ​ട്ട​ണം, ശ്രീ​കാ​കു​ളം, വി​ജ​യ ന​ഗ​രം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ആ​ന്ധ്ര​യി​ൽ 16 ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ ഓ​റ​ഞ്ച് അ​ലർ​ട്ടാ​ണു​ള്ള​ത്.

ആ​ന്ധ്ര തീ​രം​തൊ​ട്ട​തോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത​നാ​ശം വി​ത​ച്ചു. 78,000 പേ​രെ മു​ൻ​കൂ​ട്ടി ഒ​ഴി​പ്പി​ച്ച​തി​നാ​ൽ വ​ലി​യ ആ​ൾ​നാാ​ശ​മു​ണ്ടാ​യി​ല്ല. 35000ത്തി​ല​ധി​കം ആ​ളു​ക​ൾ സു​ര​ക്ഷി​ത ക്യാ​ന്പു​ക​ളി​ലാ​ണു​ള്ള​ത്. കാ​റ്റ് തീ​രം തൊ​ട്ട​തോ​ടെ 43,000 ഹെ​ക്ട​റി​ല​ധി​കം കൃ​ഷി​ക​ൾ ന​ശി​ച്ചു. വൈ​ദ്യു​തി മേ​ഖ​ല​യി​ൽ 2200 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ബ്സ്റ്റേ​ഷ​നു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് 25 ട്രെ​യ്നു​ക​ളും വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് പു​റ​പ്പ​ടേ​ണ്ട 32 വി​മാ​ന​ങ്ങ​ളും വി​ജ​യ​വാ​ഡ​യി​ൽ​നി​ന്നു​ള്ള 15 വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. എ​ന്നാ​ൽ നി​ല​വി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ് സാ​ധ​ര​ണ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യെ​ന്ന് ക​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. അ​ടു​ത്ത ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി വീ​ണ്ടും കു​റ​യു​മെ​ന്ന് വി​ലി​യി​രു​ത്തു​ന്നു​ണ്ട്.
SUMMARY: Cyclone ‘Montha’: Six dead, winds of 100 kmph have started to weaken as it makes landfall

NEWS DESK

Recent Posts

എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നല്‍ക്കാമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യത്തിനായി വിട്ടുനല്‍കാം എന്ന് ഹൈക്കോടതി. ലോറൻസിന്റെ മകള്‍ ആശ…

52 minutes ago

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 2026 മാർച്ച്‌ 5 മുതല്‍…

2 hours ago

ഹിജാബ് വിവാദം; വിദ്യാര്‍ഥിനിയെ പുതിയ സ്കൂളില്‍ ചേര്‍ത്തതായി പിതാവ്

കൊച്ചി: പള്ളുരുത്തി ‌സ്കൂളിലെ ഹിജാബ് വിവാദത്തിലെ വിദ്യാർഥിനിയെ പുതിയ സ്കൂളില്‍ ചേർത്തതായി പെണ്‍കുട്ടിയുടെ പിതാവ്. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്കൂളില്‍…

3 hours ago

നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആബുലന്‍സ് കത്തിച്ച സംഭവം; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തില്‍ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ, അല്‍ത്താഫ്…

4 hours ago

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം. പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ…

5 hours ago

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ…

5 hours ago