ബെംഗളൂരു: മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. രാമനഗരയിലാണ് സംഭവം. 22 കാരനായ ദർശൻ ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗത്തിനായി പണം കണ്ടെത്താനാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
പ്രദേശവാസിയായ സന്തോഷിൻ്റെ മകളെ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ സന്തോഷ് നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനൊടുവിൽ വീടിനു സമീപത്തെ സിമന്റ് ഗോഡൗണിൽ വായും കൈകളും ടേപ്പ് ഉപയോഗിച്ച് കുരുക്കിയ നിലയിൽ പെൺകുട്ടിയെ ഇവർ കണ്ടെത്തി. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ദർശനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് രക്ഷിതാക്കളെ വിളിക്കാനായിരുന്നു ദർശന്റെ പദ്ധതി. മയക്കുമരുന്നിന് അടിമയായ ദർശൻ സമാന കുറ്റകൃത്യം മുമ്പും ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി പറഞ്ഞു.
TAGS: MISSING | KIDNAPPING
SUMMARY: Man arrested for abducting five year old girl
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…