Categories: TOP NEWS

മോദിക്ക് ഹാട്രിക് പ്രവചിച്ച് എക്‌സിറ്റ് പോൾ; തമിഴ്നാട്ടിൽ ഇന്ത്യ, കർണാടകയിൽ ബിജെപി

നരേന്ദ്രമോദിക്ക് ഹാട്രിക് ജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് എൻഡിഎക്ക് വീണ്ടും ഭരണത്തുടർച്ച പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 359 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.

തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ ഡിഎംകെ 20-22 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. സഖ്യകക്ഷിയായ കോൺ​ഗ്രസിന് ആറ് മുതൽ എട്ട് വരെ സീറ്റുകൾ ലഭിക്കും. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വർധിച്ചേക്കും. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തിൽ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സർവേയിൽ പ്രവചിച്ചു.

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മറുപടി നൽകുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ബിജെപിയും ജെഡിയുവും പ്രധാനികളാകുന്ന എൻഡിഎ 29-33 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.

കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നു ടൈംസ് നൗ – ഇ.ടി.ജി എക്സിറ്റ് പോള്‍. യു.ഡി.എഫ് 14–15 സീറ്റുകള്‍ വരെ നേടും. എല്‍.ഡി.എഫ് നാലും ബി.ജെ.പി ഒരു സീറ്റും നേടും. ഇന്ത്യ ടുഡെ യുഡിഎഫിനു 17–18 സീറ്റുകള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫ്: 0-1 , എന്‍ഡിഎ 2-3 എന്നിങ്ങനെയാണ് ഫലം.

ഝാർഖണ്ഡിൽ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൻ.ഡി.എയ്ക്ക് 8-10 സീറ്റുകൾ വരെ നേടാനാകും. അതേസമയം, ഇന്ത്യാ സഖ്യത്തിന് നാല് മുതൽ ആറ് സീറ്റുകളെന്നാണ് പ്രവചനം. ഛത്തീസ്ഗഢിലെ പതിനൊന്ന് സീറ്റുകളിൽ മുഴുവൻ സീറ്റുകളും എൻഡിഎ തൂത്തുവാരുമെന്നാണ് റിപ്പോർട്ട്.

2019ലേതിന് സമാനമായി രാജസ്ഥാൻ തൂത്തുവാരാൻ എൻഡിഎക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 25 ലോക്സഭാ സീറ്റുകളിൽ എൻഡിഎ 16 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാം.

 

TAGS: ELECTION, EXIT POLL, POLITICS

Savre Digital

Recent Posts

ബലാത്സംഗ കേസ്: വേടന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും…

6 minutes ago

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റില്‍

പാലക്കാട്‌: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…

45 minutes ago

പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്‌: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…

2 hours ago

ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…

3 hours ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…

3 hours ago

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

4 hours ago