ബെംഗളൂരു: മോശം കാലാവസ്ഥ കാരണം ആഭ്യന്തര മന്ത്രി ജി. പരമേശ്വര സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി. ശിവമോഗയിലെ സൊറബയിലും തീർത്ഥഹള്ളിയിലും പോലീസ് ക്വാർട്ടേഴ്സ് ഉൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് ആഭ്യന്തര മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ശിവമോഗയിലേക്ക് യാത്ര തിരിച്ചത്.
എന്നാൽ ലാൻഡിംഗ് സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ വിമാനം തിരിച്ചു ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് രാവിലെ 11.40-ന് പുറപ്പെട്ട ഇൻഡിഗോ വിമാനം ഉച്ചയ്ക്ക് 12.40-ന് ശിവമോഗയിൽ ഇറങ്ങേണ്ടതായിരുന്നു. വിമാനം ഇറങ്ങാൻ കഴിയാത്തതിനാൽ മന്ത്രിയുടെ ജില്ലാ പര്യടനം റദ്ദാക്കി.
TAGS: BENGALURU UPDATES | HOME MINISTER
SUMMARY: Home Minister’s flight returns to Bengaluru due to poor weather in Shivamogga
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…