ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനമുണ്ടായ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ദാവൻഗെരെയിലാണ് സംഭവം. ഒമ്പത് പേരും ചേർന്ന് കുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ സംഭവത്തിൽ സുഭാഷ് (23), ലക്കി (21), ദർശൻ (22), പരശു (25), ശിവദർശൻ (23), ഹരീഷ് (25), പട്ടി രാജു (20), ഭുനി (18), സുധൻ എന്ന മധുസൂദൻ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചന്നഗിരി താലൂക്കിലെ നല്ലൂരിനടുത്ത് അസ്‌തപനഹള്ളിയിൽ ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിന്റെ വിഡീയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരയും പ്രതികളും പച്ചമരുന്നുകൾ വിറ്റ് ഉപജീവനം നടത്തുന്ന ഹക്കി-പിക്കി വിഭാഗത്തിൽപ്പെട്ടവരാണ്. കുട്ടിയുടെ മുത്തച്ഛൻ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് കവുങ്ങില്‍ കെട്ടിയിട്ട് മർദിച്ചതായാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചുവന്ന ഉറുമ്പുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. മർദനമേറ്റ കുട്ടിയെ സഹായിക്കാൻ ശ്രമിച്ച മറ്റൊരു കുട്ടിയെയും ഇതേ സംഘം ആക്രമിച്ചതായും മുത്തച്ഛൻ പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Nine arrested for torturing theft accused minor boy in Channagiri village
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…