Categories: TOP NEWS

മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; യൂട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍

കൊച്ചി: മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍. ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താനെ അറസ്റ്റ് ചെയ്തത്.

താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലാണ് തിരുവല്ല പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം, കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്നും തിരുവല്ല പോലിസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നുണ്ട്.

TAGS : MOHANLAL | YOUTUBER | ARRESTED,
SUMMARY : The case of insulting Mohanlal; YouTuber chekuthan arrested

Savre Digital

Recent Posts

കലാവേദി കായികമേള

ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…

40 seconds ago

സമന്വയ അത്തപൂക്കള മത്സരം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ അൾസൂരു  ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…

16 minutes ago

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് അംഗീകരിച്ചു, 22 മാസം നീണ്ട യുദ്ധം അവസാനിച്ചേക്കും

ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…

32 minutes ago

ഹിമാചലിലെ കാംഗ്ര മേഖലയില്‍ ഭൂചലനം; 3.9 തീവ്രത

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…

44 minutes ago

ഹെബ്ബാൾ മേൽപ്പാലത്തിലെ പുതിയ റാംപ് റോഡ് തുറന്നു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ…

1 hour ago

ധർമസ്ഥല വെളിപ്പെടുത്തല്‍: മണ്ണുമാറ്റിയുള്ള പരിശോധന താല്‍ക്കാലികമായി നിര്‍ത്തി

ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…

1 hour ago