കാസറഗോഡ് : പ്രശസ്ത യക്ഷഗാനകലാകാരന്‍ കാസറഗോഡ് പെര്‍ള നെല്ലിക്കുഞ്ചയിലെ ഗോപാലകൃഷ്ണക്കുറുപ്പ്(90) അന്തരിച്ചു. നീലേശ്വരം പട്ടേന പാലക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. കര്‍ണ്ണാടക സര്‍ക്കാരിന്റെ രാജ്യപുരസ്‌ക്കാരവും കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌ക്കാരവും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.
യക്ഷഗാനകലാകാരനായിരുന്ന ചന്തുക്കുറുപ്പിന്‍റെ മകനായി 1935 ഡിസംബര്‍ അഞ്ചിന് പെര്‍ള നെല്ലിക്കുഞ്ചയിലാണ് ജനനം. പിതാവില്‍ നിന്നാണ് അദ്ദേഹം യക്ഷഗാനത്തില്‍ പരിശീലനം നേടിയത്. 1958 മുതല്‍ കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ശിശില എന്ന സ്ഥലത്ത് താമസിച്ചു. യക്ഷഗാനം പഠിപ്പിക്കുകയും ചെയ്തിരുന്നു. യക്ഷഗാനം സംബന്ധിച്ച് കന്നഡഭാഷയില്‍ മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പരിപാടി അവതരിപ്പിച്ചിരുന്ന ഗോപാലകൃഷ്ണക്കുറുപ്പ് മൃദംഗം, ചെണ്ട, ബെബ്ബാര്‍ സംഗീതം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ബെംഗളൂരു ജ്ഞാനപഥ അവാര്‍ഡ്, മൂഡുബദ്ര അവാര്‍ഡ്, യക്ഷഗാനകലാരംഗ ഉഡുപ്പി അവാര്‍ഡ്, ഷേണി അക്കാദമി പുരസ്‌ക്കാരം, രാമചന്ദ്രപുര സ്വാമി ഹൊസനഗരം പുരസ്‌കാരം, ബെല്‍ത്തങ്ങാടി പ്രഥമ സാഹിത്യ അവാര്‍ഡ്, എടനീര്‍മഠ സമ്മാനം, വിശ്വവിദ്യാലയ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി(നീലേശ്വരം പട്ടേന). മക്കള്‍ : ജയന്തി(അംഗണ്‍വാടി സൂപ്പര്‍ വൈസര്‍), അനിത, സുബ്രഹ്‌മണ്യന്‍. മരുമക്കള്‍ : വിജയന്‍(പാലക്കുഴി), സുരേന്ദ്രന്‍(കൊടക്കാട്), ധന്യ(തൃത്താല).
<br>
TAGS : OBITUARY
SUMMARY : Yakshagaana artist Gopalakrishna Kurup passed away
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…