Categories: BENGALURU UPDATES

യന്ത്രത്തകരാർ; ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ബെംഗളൂരു: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം 2 വിമാനങ്ങൾ സാങ്കേതിക തകരാറ് മൂലം യാത്ര റദ്ദാക്കിയിരുന്നു.

ജീവനക്കാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ സാങ്കേതിക തകരാറ് മൂലം യാത്ര മുടങ്ങുന്നത് പതിവായിരിക്കുകയാണ്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.

വെള്ളിയാഴ്ച ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടെത്തിയതോടെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. ഇതേ ദിവസം പൂനയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ-858 വിമാനം രൺവേയിലൂടെ നീങ്ങിയതോടെ ലഗേജ് ട്രാക്‌ടറിലിടിച്ച് അപകടത്തിൽ പെടുകയും ചെയ്തിരുന്നു.

Savre Digital

Recent Posts

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ…

47 minutes ago

ഞാൻ വാക്ക് മാറ്റില്ല, ഒറ്റ തന്തയ്ക്ക് പിറന്നവനാണ്; തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി…

1 hour ago

പി എംശ്രീ; ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പാക്കില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ…

2 hours ago

ആന്ധ്രാ ബസ് തീപിടുത്തത്തിന് കാരണം ബാറ്ററികളും സ്മാര്‍ട്ട് ഫോണുകളും: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…

3 hours ago

‘നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു’, പിപി ദിവ്യയ്ക്കും ടിവി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസുമായി കുടുംബം

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…

4 hours ago

വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍  ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…

5 hours ago