Categories: KERALATOP NEWS

യാക്കോബായ സഭ; പുതിയ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ സ്ഥാനാരോഹണം ഇന്ന്

കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവ ജോസഫ്‌ മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ചൊവ്വാഴ്‌ച നടക്കും. ല​ബ​നാ​നി​ലെ പാ​ത്രി​യാ​ർ​ക്ക അ​ര​മ​ന​യോ​ട് ചേ​ർ​ന്നു​ള്ള സെ​ന്‍റ്​ മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ത്യ​ൻ​സ​മ​യം വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സ്ഥാനാരോഹണ ച​ട​ങ്ങു​ക​ൾ. ചടങ്ങുകളിൽ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കാർമികനാകും. സുറിയാനി ഓർത്തഡോക്സ് സഭാ മെത്രാപോലീത്തമാർ സഹകാർമികരാകും.

മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, അന്ത്യോഖ്യൻ സിറിയൻ കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവ, മാർത്തോമ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലീത്ത എന്നിവരും ലബനനിൽ എത്തി.

വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാരിന്റെ ഏഴംഗ ഔദ്യോഗിക പ്രതിനിധിസംഘവും ചടങ്ങുകൾക്ക്‌ സാക്ഷിയാകും. എംഎൽഎമാരായ പി വി ശ്രീനിജിൻ, ഇ ടി ടൈസൺ, ജോബ് മൈക്കിൾ, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ബെയ്റൂട്ട് മെത്രാപോലീത്ത മാർ ഡാനിയേൽ ക്ലീമിസ്, ആയുബ് മാർ സിൽവാനിയോസ് എന്നിവർ പ്രതിനിധിസംഘത്തെ സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.വത്തിക്കാനിൽനിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൽ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

കാതോലിക്കാ ബാവയായി സ്ഥാനമേറ്റശേഷം 30ന്‌ കേരളത്തിലെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്‌ കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകും. പകൽ 2.15നാണ് അദ്ദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തുക. അവിടെനിന്ന്‌ വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്‌ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക്‌ ആനയിക്കും. അവിടെ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ പ്രാർഥന നടത്തും. തുടർന്ന് മലങ്കരയിലെ സുറിയാനി സഭാ മെത്രാപോലീത്തമാരുടെ കാർമികത്വത്തിൽ സ്ഥാനാരോഹണശുശ്രൂഷ (സുന്ത്രോണീസോ) നടക്കും. വൈകിട്ട് 4.30ന് ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദനസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യും. വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുക്കും.
<BR>
TAGS : MOR GREGORIOS JOSEPH | JACOBITE SYRIAN CHURCH
SUMMARY : Ordination of Joseph Mar Gregorios today

 

Savre Digital

Recent Posts

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

59 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

2 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

3 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

3 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

3 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

4 hours ago