Categories: KERALATOP NEWS

യാത്രക്കാരന്‍റെ മരണം ബർത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തത് മൂലം; വിശദീകരണവുമായി റെയിൽവേ

ബെം​ഗളൂരു: ഡൽഹിയിലേക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയിൽവേ. മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തും കോച്ചും നിസാമുദ്ദീൻ സ്റ്റേഷനിൽ വച്ച് വിശദമായി പരിശോധിച്ചതാണെന്നും ദക്ഷിണ റെയിൽവേ വക്താവ് പറഞ്ഞു.

ബർത്തിന്‍റെ ചങ്ങലയടക്കം ഒന്നും പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. അപകടമുണ്ടായ സമയത്ത് തന്നെ രാമഗുണ്ടത്ത് വണ്ടി നിർത്തി യാത്രക്കാരന് വേണ്ട വൈദ്യസഹായം നൽകിയിരുന്നു. വാറങ്കലിലെ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്സ് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും റെയിൽ‍വേ പറയുന്നു. ബര്‍ത്ത് പൊട്ടിയതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്‍വേ ആവശ്യപ്പെട്ടു.

ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരുക്കേറ്റ് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. റയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. മൃതദേഹം മാറാഞ്ചേരിയിലെ വീട്ടിലെത്തിച്ചു ഖബറടക്കം നടത്തി.
<br>
TAGS : INDIAN RAILWAY | TRAIN ACCIDENT
SUMMARY : The death of the passenger was not caused by the berth breaking, but by the chain not being properly fastened. Railways with explanation

Savre Digital

Recent Posts

വോട്ട് കൊള്ള: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം, കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രിയിൽ

തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.…

23 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…

56 minutes ago

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങൾ; പത്തിൽ ഒൻപതും സ്ഥിതിചെയ്യുന്നത് ഏഷ്യയിൽ

2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…

1 hour ago

കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്ന്  കൈവിലങ്ങോടെ ചാടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…

2 hours ago

സ്വാതന്ത്ര്യദിന പരേഡ് കാണാം; ഓൺലൈൻ പാസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…

2 hours ago

കുവൈത്ത് മദ്യദുരന്തം: 13 മരണം, ആറ് പേർ മലയാളികളെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…

2 hours ago