ബെംഗളൂരു: യാത്രക്കാരിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം മാർത്തഹള്ളിക്ക് സമീപം യാത്രക്കാരൻ ബിഎംടിസി ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഡ്രൈവർ യോഗേഷ് ഗൗഡ ഇത് സംബന്ധിച്ച് ബിഎംടിസി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് കത്തെഴുതി.
കനത്ത മലിനീകരണത്തിൽ വാഹനങ്ങൾ ഓടിക്കുന്നതിനാൽ ബസ് ഡ്രൈവർമാരുടെ ജീവിതം വെല്ലുവിളി നിറഞ്ഞതായിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങളും, വാക്പോരുകളും നേരിടുന്നത്. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഒരു തോക്ക് കൈവശം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഗൗഡ പറഞ്ഞു. എന്നാൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇതിന് പകരം എല്ലാ ബസുകളിലും സിസിടിവി നിർബന്ധമാക്കുമെന്നും ബിഎംടിസി അധികൃതർ പറഞ്ഞു.
TAGS: BENGALURU | BMTC
SUMMARY: BMTC employees seeks guns for protection
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…