പാലക്കാട് : തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി.
ജനുവരി 10, 12 തീയതികളില്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16608 കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ മാഹി സ്റ്റേഷനില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കും. ഈ ട്രെയിന്‍ ഈ ദിവസം മാഹി സ്റ്റേഷനില്‍ നിര്‍ത്തില്ല. നമ്പര്‍ 16606 തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് ജനുവരി 16ന് തിരുവനന്തപുരത്ത്‌നിന്ന് രണ്ട് മണിക്കൂര്‍ വൈകിയേ യാത്ര തുടങ്ങൂ.
ജനുവരി 26, ഫെബ്രുവരി രണ്ട് തീയതികളില്‍ കോയമ്പത്തൂരില്‍ നിന്നാരംഭിക്കുന്ന നമ്പര്‍ 56603 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല. പാലക്കാട് -തിരുച്ചിറപ്പിള്ളി സര്‍വിസ് ചുരുക്കി പാലക്കാട്: തിരുച്ചിറപ്പിള്ളി ഡിവിഷനിലെ ട്രാക് അറ്റകുറ്റപ്പണിക്കായി ജനുവരി ഏഴ്, 14 തീയതികളില്‍ പാലക്കാട് ടൗണില്‍നിന്ന് ആരംഭിക്കുന്ന 16844 നമ്പര്‍ പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി ജങ്ഷന്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളി കോട്ടയില്‍ യാത്ര അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളി കോട്ടക്കും തിരുച്ചിറപ്പള്ളി ജങ്ഷനുമിടയില്‍ ഈ ട്രെയിന്‍ സര്‍വിസുണ്ടാകില്ല.
ഇതേ തീയതികളില്‍ തിരുച്ചിറപ്പള്ളി ജങ്ഷനില്‍നിന്ന് ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന നമ്പര്‍ 16843 തിരുച്ചിറപ്പിള്ളി ജങ്ഷന്‍-പാലക്കാട് ടൗണ്‍ എക്സ്പ്രസ് അതേ ദിവസം ഉച്ചക്ക് 1.12ന് തിരുച്ചിറപ്പിള്ളി കോട്ടയില്‍നിന്നാണ് പുറപ്പെടുക. നിലമ്പൂര്‍- കോട്ടയം ഇന്റര്‍സിറ്റി മുളന്തുരുത്തി വരെ പാലക്കാട്: നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16325 നിലമ്പൂര്‍ റോഡ് – കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് ജനുവരി എട്ട്, 15 തീയതികളില്‍ മുളന്തുരുത്തിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഈ ട്രെയിന്‍ മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സര്‍വിസ് നടത്തില്ല.
<BR>
TAGS : TRACK MAINTENANCE | RAILWAY
SUMMARY : Due to track maintenance work being carried out at various locations, train services on various days will be changed.
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…