Categories: KERALATOP NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകള്‍ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നിർത്തലാക്കി സതേൺ റെയിൽവേ. നടത്തിപ്പ്‌, സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ്‌ ഏറെ തിരക്കുപിടിച്ച സമയത്ത്‌ റെയിൽവേയുടെ നടപടി. സ്‌കൂൾ തുറക്കൽ, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാൽ റെയിൽവേയുടെ നീക്കം യാത്രക്കാരെ കൂടുതൽ വലയ്‌ക്കും. കേരളത്തിലൂടെ ഓടുന്ന നാല്‌ പ്രതിവാര ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

റദ്ദാക്കിയ തീവണ്ടികള്‍

* മംഗളൂരു – കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

* കോയമ്പത്തൂര്‍ – മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29).

*കൊച്ചുവേളി – നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

* നിസാമുദ്ദീന്‍ – കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

* ചെന്നൈ – വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

* വേളാങ്കണ്ണി – ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).

Savre Digital

Recent Posts

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

37 minutes ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രതി മരിച്ച നിലയില്‍

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

1 hour ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

2 hours ago

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…

2 hours ago

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…

3 hours ago

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

4 hours ago