മംഗളൂരു: യാത്രക്കാർക്ക് ആശ്വാസമായി 14 ജോഡി ട്രെയിനുകളിൽ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. മാർച്ച് മാസംതൊട്ട് ഇത് പ്രാബല്യത്തില്‍വരും.
കേരളത്തിലടക്കം സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഒന്ന് മുതൽ രണ്ട് കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിക്കുന്നത്. കോവിഡിന് ശേഷം കുറച്ചതടക്കം ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നവയിലുണ്ട്.
ട്രെയിനുകളുടെ മുന്നിലും പിന്നിലുമായി രണ്ടുവീതം (ആകെ നാല്) ജനറല്‍ കോച്ചുകള്‍ വരും. പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയില്‍ നാല് ജനറല്‍കോച്ചുകള്‍ ഉണ്ടാവും. ദീർഘദൂര ട്രെയിനുകളിലെ ജനറല്‍കോച്ചുകള്‍ വർധിപ്പിച്ച് നാലാക്കുന്ന ആശയം (പോളിസി) റെയില്‍വേ കൂടുതല്‍ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2024 സെപ്റ്റംബറില്‍ ദക്ഷിണറെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറല്‍ കോച്ചുകള്‍ വർധിപ്പിച്ചിരുന്നു. എല്‍എച്ച്‌ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) ട്രെയിനുകളില്‍ 1മുതൽ 2 വീതം കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിച്ചത്. കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള, മംഗളുരു-ചെന്നൈ സൂപ്പർഫാസ്റ്റ് അടക്കം 16 ട്രെയിനുകളിൽ (എട്ട് ജോഡി) കോച്ചുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.
<Br>
TAGS : RAILWAY, TRAIN COACHES
SUMMARY: General coaches are added to the trains
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…