ബെംഗളൂരു : യെലഹങ്ക-എറണാകുളം സ്പെഷ്യല്‍ എക്സ്‌പ്രസ് ട്രെയിനിന്‍റെ മൂന്ന് സർവീസുകൾ റദ്ദാക്കി. യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് ഇരുവശത്തേക്കുമുള്ള മൂന്ന് സർവീസുകൾ വീതം റദ്ദാക്കിയിരിക്കുന്നത്.
എറണാകുളം-യെലഹങ്ക ട്രൈ വീക്കിലി എക്സ്‌പ്രസ് (06101) സെപ്റ്റംബർ 25, 27, 29 തീയതികളിലെ സർവീസുകളും യെലഹങ്ക-എറണാകുളം ട്രൈ വീക്കിലി എക്സ്‌പ്രസ് (06102) 26, 28, 30 തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.
ഓണം, വിനായക ചതുർഥി ആഘോഷങ്ങൾ പരിഗണിച്ച് സെപ്തംബർ 7 ന് സർവീസ് ആരംഭിച്ച ട്രെയിൻ സെപ്തംബർ 19 വരെയും പിന്നീട് നവംബർ 4 വരെയും നീട്ടിയിരുന്നു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 5 ന് യെലഹങ്കയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.20 നാണ് എറണാകുളത്ത് എത്തുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ 12.40 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 യെലഹങ്കയിൽ എത്തും. ഓണക്കാലത്ത് ബെംഗളൂരുവിലെ യാത്രക്കാർക്ക് ഏറെ ആശ്രയമായിരുന്നു ഈ ട്രെയിന്‍.
<br>
TAGS : RAILWAY
SUMMARY : Fewer passengers. Three services of Yelahanka-Ernakulam Express have been cancelled
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…