ബെംഗളൂരു: യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ മെട്രോ ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇതനുസരിച്ച് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ദൈനംദിന ചെലവുകൾ വർധിക്കുകയാണ്.
യാത്രാനിരക്ക് വർധിപ്പിക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. നിലവിൽ നിരക്ക് വർധനയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. നിരക്ക് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിരമിച്ച ജഡ്ജിയും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സ്വതന്ത്ര ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ബിഎംആർസിഎൽ ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു. സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ശുപാർശകളുടെ അടിസ്ഥാനത്തിൽ യാത്രാനിരക്ക് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro plans fare hike for trains
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…