ടെക്സസിലുണ്ടായ കാറപകടത്തില്‍ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകള്‍ ആൻഡ്രില്‍ (17) എന്നിവരാണ് മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു.
അരവിന്ദ്-പ്രദീപ ദമ്പതിമാരുടെ മകൻ ആദിർയാൻ (14) അപകടസമയത്ത് ഇവർക്കൊപ്പമില്ലായിരുന്നു. ഹൈസ്കൂള്‍ പഠനം പൂർത്തിയാക്കിയ ആൻഡ്രില്‍ ഡാലസ് സർവകലാശാലയില്‍ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിയന്ത്രണംവിട്ട വാഹനം അരവിന്ദിന്റെ കാറില്‍ ഇടിക്കുകയായിരുന്നു.
TAGS : US | CAR | ACCIDENT
SUMMARY : Car accident in US; Tragic end for 3 members of Indian family
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…