ഫിലാഡൽഫിയ: യുഎസിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണ് അപകടം. ഫിലാഡൽഫിയയിലെ നഗരമധ്യത്തിലെ മാളിന് സമീപമുള്ള റോഡിലാണ് ചെറുവിമാനം തകർന്നുവീണത്. തകർന്നുവീണയുടൻ തന്നെ വിമാനം തീഗോളമായി. ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകർന്നത്.
രോഗിയേയും കൊണ്ടുപോയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ഇവർ ദുരന്തത്തെ അതിജീവിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ വിമാനം തകർന്നുവീണപ്പോൾ റോഡിരികിലും മറ്റും ഉണ്ടായിരുന്ന നിരവധി പേർക്ക് പരുക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://twitter.com/LeoFeldmanNEWS/status/1885480792899350695?ref_src=twsrc%5Etfw
ബുധനാഴ്ച വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്തു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും കൊല്ലപ്പെട്ടിരുന്നു. കൂട്ടിയിടിയില്‍ തകര്‍ന്ന് പൊട്ടോമാക് നദിയിൽ വീണ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷകർ. പകുതിയിലേറെ മൃതദേഹങ്ങൾ നദിയിൽനിന്നു കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു
<BR>
TAGS : PLANE CRASH
SUMMARY : Another plane crash in the US; Small plane carrying six people catches fire
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…