മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന് മൂന്നുദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
യുക്രൈനില്‍ സമാധാന കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ യുഎസ് പ്രസിഡൻ്റെ ഡോണൾഡ് ട്രംപ് ശക്തമാക്കുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനം.
മെയ് 9ന് റഷ്യ രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. താൽക്കാലിക വെടിനിർത്തലിൽ കീവും ഒപ്പം ചേരണമെന്നാണ് ക്രെംലിൻ സആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം യുക്രൈന്‍ വെടിനിർത്തൽ ലംഘിക്കികയാണെങ്കിൽ കനത്ത തിരിച്ചടി നൽകിയേക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
<BR>
TAGS : UKRAINE-RUSSIA CONFLICT
SUMMARY : Russia declares temporary ceasefire in Ukraine
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…